
കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയില്‍ അതിതീവ്രം. ആദ്യമായി ഒരുദിവസം പതിനായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തേക്കാള്‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ആശ്വാസം. ഇന്നലെ പതിനായിരത്തിപ്പത്ത് പേര് രോഗികളായപ്പോള്‍ 55 മരണമാണ് രേഖപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ ഒരുദിവസം 900 വരെയായിരുന്നു മരണം. അതേസമയം, ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയും കോവിഡ് മൂലം തടസപ്പെട്ടു. ഇയു പ്രസിഡന്റും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്നതാണ് കാരണം.