മതവിദ്വേഷത്തിന് ശ്രമിച്ചെന്ന് പരാതി; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസ്

kangana-02
SHARE

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ടിനും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുംബൈയിലെ ബാന്ദ്ര മെട്രോപോളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കാസ്റ്റിങ് ഡയറക്ടറായ മുനവര്‍ അലി സയ്യിദാണ് പരാതിക്കാരന്‍. കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ വഴിയും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും, ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ പ്രചരണം നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതായി പറഞ്ഞുകൊണ്ടാണ് നടിക്കെതിരെ കേസെടുക്കാന്‍ മുംബൈ പൊലീസിനോട് കോടതി നിര്‍ദേശിച്ചത്. വലതുപക്ഷ രാഷ്ട്രീയ ചായ്‍വ് പരസ്യമാക്കിയ കങ്കണയുടെ വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ വലിയ ചര്‍ച്ചയാവുകയും, മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...