ലഡാക്കും അരുണാചലും ഇന്ത്യയുടേത‌ല്ലെന്ന് ചൈന; വീണ്ടും പ്രകോപനം

border-02
SHARE

ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ലഡാക്കിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ലഡാക്കില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നും ചൈന ആരോപിച്ചു. അതേസമയം, ഏഴാമത് കോര്‍കമാന്‍ഡര്‍ തലചര്‍ച്ചയിലും സമവായമായില്ല. മേഖലയില്‍ സമാധാനത്തിനായി ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 

അതിര്‍ത്തിപ്രദേശങ്ങളില്‍ ഇന്ത്യ നിര്‍മിച്ച 44 പാലങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനീസ് പ്രകോപനം. ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെയും അരുണാചല്‍പ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് ചൗ ലീജിയങ് പറഞ്ഞു. 

അതിര്‍ത്തിയിലുടനീളം ഇന്ത്യ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. സൈനികനീക്കത്തിന് വേണ്ടിയാണ് ഇന്ത്യ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യ സേനാവിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ആവശ്യപ്പെട്ടു. അതേസമയം, കിഴക്കന്‍ ലഡാക്കിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍  തിങ്കളാഴ്ച നടന്ന ഇരുരാജ്യങ്ങളുടെയും ഏഴാമത് കോര്‍കമാന്‍ഡര്‍ തലചര്‍ച്ചയിലും സമവായമുണ്ടായില്ല.

നയതന്ത്ര, സൈനിക തലചര്‍ച്ചകള്‍ തുടരാനാണ് തീരുമാനമെന്ന് ഇരുരാജ്യങ്ങളും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. അഭിപ്രായഭിന്നതകള്‍ തര്‍ക്കങ്ങളായി മാറാതിരിക്കാന്‍ ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രിമാര്‍ ഒപ്പുവച്ച ധാരണകള്‍ നടപ്പാക്കാന്‍ ശ്രമം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ര‍ഞ്ജന്‍ ചൗധരി അധ്യക്ഷനായ പാര്‍ലമെന്റിന്റെ പബ്്ളിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് ഈ മാസം അവസാനം ലേ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...