വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു: രണ്ടുപേര്‍ അറസ്റ്റില്‍

killing
SHARE

ഡല്‍ഹിയില്‍ ദുരഭിമാനകൊല. പശ്ചിമഡല്‍ഹിയിലെ ആദര്‍ശ്നഗറില്‍ ബിരുദ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു. 18 വയസുള്ള രാഹുല്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്്റ്റു ചെയ്തു.  

ഡല്‍ഹി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിലെ രണ്ടാംവര്‍ഷബിരുദ വിദ്യാര്‍ഥിയാണ് ദുരഭിമാനകൊലയ്‍ക്ക് ഇരയായ രാഹുല്‍ കുമാര്‍. ബുധനാഴ്ച രാത്രിയാണ് രാഹുല്‍ ക്രൂര മര്‍ദ്ദനത്തിനിരയായത്. പെണ്‍സുഹൃത്തിന്റെ സഹോദരനും സുഹൃത്തുകളും ചേര്‍ന്നാണ് രാഹുലിനെ മര്‍ദ്ദിച്ചത്. അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായുള്ള രാഹുലിന്റെ സൗഹൃദം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ വിലക്കിയിരുന്നു. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ബി.ആര്‍.ജെ.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഹുല്‍ ഇന്നലെ മരിച്ചു. പ്ളീഹ തകര്‍ന്നതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. രാഹുലിന്റെ കുടുംബത്തിന്റെ പരാതിയില്‍ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ സഹോദരന്‍ മുഹമ്മദ് രാജ്, മന്‍വര്‍ ഹുസൈന്‍ എന്നിവരെ അറസ്റ്റുചെയ്തു. സംഘത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

കുറ്റകൃത്യം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായതാണെന്നും മറ്റ് നിറം നല്‍കരുതെന്നുമാണ് പൊലീസിന്റെ അഭ്യര്‍ഥന. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...