പി ടിക്കെതിരെ ആരോപണം കടുപ്പിച്ച് സിപിഎം: പ്രതിരോധിക്കാതെ കോൺഗ്രസ്

pt-thomas
SHARE

ഭൂമിയിടപാടു വിഷയത്തിൽ പി.ടി.തോമസ് എം.എൽ.എയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് സി.പി.എം. നിരാശ്രയരായ കുടുംബത്തെ വഞ്ചിക്കാൻ കള്ളപ്പണയിടപാടിലൂടെ  കൂട്ടുനിന്നുവെന്നാണ് ആക്ഷേപം. വീണുകിട്ടിയ അവസരം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പാർട്ടി നീക്കം. 

 ഇടപ്പള്ളിയിൽ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് അനധികൃതമായി കൈമാറിയ അൻപതു ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയ സംഭവത്തിൽ പി.ടി. തോമസിനെ നിയമപരമായും, രാഷ്ട്രീയമായും ആക്രമിക്കാനാണ് സി.പി.എം നീക്കം. പി.ടി.തോമസ് എം.എൽ.എ ഇടപെട്ട് കരാറുണ്ടാക്കി നടത്തിയ ഇടപാടിൽ ഇത്രവലിയ തുക പണമായി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സി.പി.എം. ആരോപിക്കുന്നത്. മുൻപ് ഒരു കോടി മൂന്നു ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ച സ്ഥലമുടമ എൺപതു ലക്ഷമായി തുക കുറച്ചതിന് പിന്നിലും എം.എൽ.എയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 

  

പണമിടപാടിൽ പി.ടി.തോമസിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകൾക്കും ലഭിച്ച പരാതിയിലും തുടർ നടപടിയുണ്ടാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. അതേസമയം സ്വന്തം എം.എൽ.എയ്ക്കെതിരെ ആരോപണമുയർന്നിട്ടും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധം ഉണ്ടായിട്ടുമില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...