മുല്ലപ്പെരിയാര്‍ മേൽനോട്ട സമിതിയെ പിരിച്ചുവിടരുത്: തമിഴ്നാട് സുപ്രീംകോടതിയിൽ

Mullaperiyar-04
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ഉപസമിതിയെ പിരിച്ച് വിടേണ്ടതില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. എല്ലാ ഉത്തരവാദിത്തങ്ങളും ഉപസമിതിക്ക് നൽകി. മേൽനോട്ട സമിതി കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തി എന്ന വാദം അടിസ്ഥാനരഹിതമാണ് എന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തമിഴ്നാട് പറഞ്ഞു.

ഡാമിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിൽ വീഴ്ച വരുത്തി എന്ന വാദവും തമിഴ്നാട് തള്ളിക്കളഞ്ഞു. മേൽനോട്ട സമിതി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് സ്വകാര്യവ്യക്തി നൽകിയ ഹർജിയിൽ ആണ് തമിഴ്നാടിന്റെ വിശദീകരണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...