സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊല: മുഖ്യപ്രതി നന്ദന്‍ പിടിയില്‍

nadan-sanoop-murder-01
SHARE

തൃശൂര്‍ ചിറ്റിലങ്ങാട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കൊന്ന കേസിലെ മുഖ്യപ്രതി നന്ദനെ കുന്നംകുളം സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. കൊലയാളി സംഘത്തിലെ അഞ്ചാമന്‍ ചിറ്റിലങ്ങാട് സ്വദേശി ഷെമീറാണെന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസിന്റെ എഫ്.ഐ.ആറില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് പരാമര്‍ശമില്ല. കുന്നംകുളം പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ തൃശൂര്‍ ചിറ്റിലങ്ങാട് വച്ച് കുത്തിക്കൊന്ന സംഘത്തിലെ പ്രധാനിയാണ് നന്ദന്‍. സംഭവത്തിനു ശേഷം നാടുവിട്ട നന്ദന്‍ തൃശൂരില്‍ ഒളിവിലായിരുന്നു. ഇതിനിടെ, കുന്നംകുളത്ത് എത്തി വടക്കന്‍ കേരളത്തിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനായി, കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടിയത്. കൂട്ടുപ്രതികളെ പിടികൂടാന്‍ അന്വേഷണം തുടരുകയാണ്. സംഘത്തിലൊരാള്‍ ചിറ്റിലങ്ങാട് സ്വദേശി ഷെമീറാണെന്ന് പൊലീസിന് വിവരം കിട്ടി. സംഘട്ടനത്തിനിടെ പരുക്കേറ്റ ഷെമീര്‍ അന്നുരാത്രിതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഷെമീറിന്റെ സഹോദരനെ പൊലീസ് ചോദ്യംചെയ്തു. ഇതുകൂടാതെ മറ്റൊരാളേയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്. കുത്തേറ്റു വീണ സനൂപിനെ പിറ്റേന്നു രാവിലെ പത്തു മണിയോടെയാണ് ഇന്‍ക്വസ്റ്റിനു ശേഷം സംഭവസ്ഥലത്തു നിന്ന് മാറ്റിയത്. മാത്രവുമല്ല, എഫ്.ഐ.ആറില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കൊലയാളി സംഘത്തിലെ ഷെമീറിന്‍റെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ആര്‍.എസ്.എസ്., സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍ ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പുംപറയും വരെ കുന്നംകുളത്ത് മന്ത്രിയുടെ ഓഫിസിന് മുമ്പില്‍ ഉപവാസമിരിക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചു.. എഫ്ഐആറിന്റെ പകർപ്പ് 

fir-page-04
fir-page-03
MORE IN BREAKING NEWS
SHOW MORE
Loading...
Loading...