ആരോഗ്യപ്രവര്‍ത്തകര്‍ സമരം പിന്‍വലിച്ചു; നടപടി പുനഃപരിശോധിക്കാമെന്ന് മന്ത്രി

kk-shailaja-02
SHARE

ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും നഴ്സുമാരും സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത്  ആരോഗ്യമന്ത്രി സംയുക്തസമര സsമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കും. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ ഉത്തരവിറങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നടപടിക്ക് വിധേയരായവര്‍ ത്യാഗപൂര്‍ണമായ സേവനം ചെയ്യുന്നവരാണ്. ചെറിയശതമാനം വീഴ്ചകള്‍ ഉണ്ടാകുന്നത് യാഥാര്‍ഥ്യമാണെന്നും മന്ത്രി പറഞ്ഞു. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടിയെടുത്തതിന് എതിരെയാണ് ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിന് ഇറങ്ങിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...