സസ്പെൻഷനിൽ ഡോക്ടർമാർ സമരത്തിലേക്ക്: ഡ്യൂട്ടി ബഹിഷ്കരിക്കും

MCH-Worm-Strike-06
SHARE

തിരുവനന്തപുരത്ത് കോവിഡ് രോഗിയെ പുഴുവരിച്ചതിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ മെഡിക്കൽ  കോളജുകളിലെ  ഡോക്ടർമാർ സമരത്തിലേയ്ക്ക്.  നടപടി പിൻവലിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്കരിക്കും. എറണാകുളത്തും തൃശൂരും സ്ഥാനമൊഴിഞ്ഞ നോഡൽ ഓഫീസർമാർ രാജി പിൻവലിച്ചു. മൂന്നുപേരുടെ സസ്പെന്‍ഷ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര‍് നടത്തുന്ന റിലേ സത്യാഗ്രഹം തുടരുന്നു. മെഡിക്കൽ കോളജ് അധികൃതർക്കെതിരെ രോഗിയുടെ കുടുംബം പൊലീസിൽ പരാതി നല്കി. 

കോവിഡ് രോഗിയെ പുഴുവരിച്ചതിൽ മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസറേയും രണ്ട് ഹെഡ് നഴ്സുമാരേയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിപ്പിക്കാനാണ് ഡോക്ടർമാരുടെ സമര ഭീഷണി. തിങ്കളാഴ്ച രാവിലെ 2 മണിക്കൂർ ഒ പി ബഹിഷ്കരിക്കും. ചൊവ്വാഴ്ച മുതൽ കോവി ഡ് ഇതര ഡ്യൂട്ടി കളും അധ്യാപനവും.  അത്യാഹിത വിഭാഗങ്ങൾക്ക് മുടക്കമില്ല. എന്നാൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടനകളുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്നുമാണ് സർക്കാർ നിലപാട്. 

എറണാകുളത്തും തൃശൂരും സ്ഥാനമൊഴിഞ്ഞ നോഡൽ ഓഫീസർമാർ ഇന്നലെ വൈകിട്ടോടെ നടപടി പിൻവലിച്ചു. എസ് എ ടി യിലെ നോഡൽ ഓഫീസർ കോവിഡ് ബാധിച്ചതിനേത്തുടർന്നാണ് രാജിവച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. മറ്റു മെഡിക്കൽ മെഡിക്കൽ കോളജുകളിൽ രാജിയുണ്ടായിട്ടില്ല. നോഡൽ ഓഫീസർമാർ കൂട്ടമായി സ്ഥാനമൊഴിഞ്ഞെന്ന കെ ജി എം സി ടി എയുടെ വാദം പൊളിഞ്ഞു. അതേസമയം സർക്കാരിന്റേയും മെഡിക്കൽ കോളജ് അധികൃതരുടേയും വീഴ്ചയ്ക്ക് ആത്മാർഥമായി ജോലി ചെയ്ത ഡോക്ടറെ ബലിയാടാക്കിയെന്നും ജീവനക്കാർ പറയുന്നു . 

രോഗവ്യാപനം രൂക്ഷമാകുമ്പോൾ കൂടുതൽ ജീവനക്കാരും സൗകര്യങ്ങളും വേണമെന്ന് മെഡിക്കൽ കോളജ് അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ഉള്ള  ജീവനക്കാരിൽ വലിയൊരു കോവിഡ് ഡ്യൂട്ടിയിൽ നിന്ന് അധികൃതരുടെ ഒത്താശയോടെ മാറി നില്ക്കുന്നുവെന്നും ഇതാണ് ആൾ ക്ഷാമം രൂക്ഷമാക്കുന്നതെന്നും ആരോപണമുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...