ഡിസംബറിനകം പിഎസ്‍സി വഴി 50,000 പേര്‍ക്ക് തൊഴില്‍; വാഗ്ദാനവുമായി മുഖ്യമന്ത്രി

pinarayi-vijayan-05
SHARE

ഈ വർഷം ഡിസംബറിനകം 50,000 പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവുമായി സർക്കാർ. സര്‍ക്കാര്‍, പൊതുമേഖലകളില്‍ നൂറുദിവസത്തിനകം 18600 പേര്‍ക്ക് തൊഴില്‍ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‍സി വഴി നൂറുദിവസത്തിനുള്ളില്‍ അയ്യായിരം പേര്‍ക്ക് നിയമനം നൽകും. വിദ്യാഭ്യാസമേഖലയില്‍ ആകെ 10968 പേര്‍ക്ക് നിയമനം നല്‍കും.

ഇപ്പോഴുള്ള 6911 തസ്തികകളിലെ നിയമനം ക്രമപ്പെടുത്തുകയും ചെയ്യും. പൊതുമേഖലാസ്ഥാപനങ്ങളില്‍ 3977 പേര്‍ക്ക് തൊഴില്‍ നല്‍കും. ഒഴിവുകള്‍ അടിയന്തരമായി പിഎസ്‍സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശനനിര്‍ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...