ഇടുക്കിയിൽ മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയിൽ; വാറ്റ് ചാരായമെന്നു സൂചന

idk-hooch
SHARE

ഇടുക്കി ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരെ അങ്കമാലിയിലെയും കോലഞ്ചേരിയിലെയും ആശുപത്രികളിലേക്ക് മാറ്റി. കഴിച്ചത് വിഷമദ്യമാണന്നാണ് പ്രാഥമിക  വിലയിരുത്തൽ. ഹോംസ്റ്റേ ഉടമയായ തങ്കപ്പൻ, സഹായി കണ്ണൂർ സ്വദേശി ജോബി, റിസോർട്ടിൽ താമസിക്കുവാൻ എത്തിയ തൃശ്ശൂർ സ്വദേശി മനോജ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മനോജ് കൊണ്ടുവന്ന മദ്യം ഞായറാഴ്ച രാത്രിയോടെ മൂവരും തേൻ ചേർത്ത് കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ്  അന്വേഷണം തുടങ്ങി

MORE IN BREAKING NEWS
SHOW MORE
Loading...
Loading...