കേന്ദ്രം വേട്ടയാടുന്നതായി പരാതി; ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

INDIA-POLITICS-AMNESTY
SHARE

രാജ്യാന്തര സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആനംസ്റ്റി ഇന്‍റര്‍നാഷനൽ ആരോപിച്ചു. എന്നാല്‍ വിദേശസഹായ നിയന്ത്രണ നിയമം സംഘടന ലംഘിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തല്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം ഈ മാസം 10നാണ് അറിഞ്ഞതെന്നും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനൽ പറയുന്നു. ഡല്‍ഹി കലാപം, ഭരണഘടനാപദവി റദ്ദാക്കിയശേഷമുള്ള ജമ്മുകശ്മീരിലെ സാഹചര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച് ആംനസ്റ്റി ഇന്‍റര്‍നാഷനൽ രംഗത്തുവന്നിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...