പാലാരിവട്ടം പാലം പൊളിക്കല്‍ ബുധനാഴ്ച മുതൽ; ഗതാഗതത്തെ ബാധിക്കില്ല

palarivattom-bridge
SHARE

പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച പൊളിച്ചുതുടങ്ങും. യന്ത്രസാമഗ്രികള്‍ തിങ്കളാഴ്ച എത്തിച്ച് പ്രാരംഭം ജോലികള്‍ ആരംഭിക്കും. ഊരാളുങ്കല്‍ സൊസൈറ്റിയും  ഡിഎംആര്‍സിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വാഹനഗതാഗതത്തെ ബാധിക്കാത്ത രീതിയിലാകും പാലം പൊളിക്കുക. 

പുതുക്കി പണിയുന്ന പാലത്തിനു 100 വർഷം ആയുസാണ് സർക്കാർ അവകാശപ്പെടുന്നത്. പതിനെട്ടര കോടി രൂപ ആയിരിക്കും പൊളിച്ചു പണിയാൻ വേണ്ടി വരിക. പാലം പൂര്‍ണമായി പൊളിക്കില്ല. നിലവിലുള്ള പാലത്തിന്‍റെ 35 ശതമാനം വരെ ഭാഗങ്ങളായിരിക്കും പൊളിച്ചു പണിയുക. പാലത്തിന്‍റെ മധ്യഭാഗത്തായുള്ള സ്പാനുകളിലും ഗര്‍ഡറുകളിലും പിയര്‍ ക്യാപുകളിലും ആണ് തകരാറുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇവ പൂര്‍ണമായും മാറ്റി സ്ഥാപിക്കണം. നിലവിൽ ഉള്ള കൺവെൻഷനൽ ഗർഡറുകൾക്ക് പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡുകളായിരിക്കും സ്ഥാപിക്കുക. ഇതായിരിക്കും പൊളിച്ചു പണിയുമ്പോൾ സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന പ്രധാന മാറ്റം. 

വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ പാലത്തില്‍ 2100 വിള്ളലുകളാണ് കണ്ടെത്തിയത്. ഇതില്‍ 99 എണ്ണം ഏറെ അപകടാവസ്ഥയിലാണ്. തൂണുകള്‍ക്കും അടിത്തറയ്ക്കും പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തില്‍ ഇവ പൊളിച്ചു പണിയേണ്ടി വരില്ല. പാലം നിർമാണത്തിന്റെ മേൽനോട്ടത്തിന് ഇ ശ്രീധരനെ തന്നെ രംഗത്തിറക്കാൻ ആണ് സർക്കാരിന്റെ ശ്രമം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...