സിബിഐ അല്ല ആരു വന്നാലും ബിജെപിക്ക് കീഴടങ്ങില്ല: പ്രഖ്യാപിച്ച് സിപിഎം

kodiyeri-n
SHARE

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കോടിയേരി. അന്വേഷണം സിബിഐ ഏറ്റെടുത്തത് അസാധാരണമാണ്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോടിയേരി പറഞ്ഞു. ലീഗിനെതിരെയും കോടിയേരി ആഞ്ഞടിച്ചു. യുഡിഎഫില്‍ ആധിപത്യമുണ്ടാക്കാന്‍ മുസ്‍ലിം ലീഗ് നീക്കം നടത്തുകയാണ്. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. ലീഗ്-ബിജെപി ധാരണ ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ ഒട്ടേറെപ്പേര്‍ ലീഗുകാരും ലീഗ് ബന്ധമുള്ളവരുമെന്നും കോടിയേരി ആരോപിച്ചു. 

സ്വര്‍ണക്കടത്തുകേസിന്റെ പേരില്‍ മറ്റ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി പുകമറസൃഷ്ടിക്കുന്നു. ഫൈസല്‍ ഫരീദിനേയോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയോ ഇതുവരെ ചോദ്യംചെയ്തില്ല. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ പലരും ലീഗുകാരോ ലീഗ് ബന്ധമുള്ളവരോ ആണ്. ബിനീഷിനെതിരായ അന്വേഷണം തടസപ്പെടുത്താന്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു. 

'സിബിഐ അല്ല ഏത് എജന്‍സിവന്നാലും സിപിഎം ബിജെപിക്കുമുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിഡിയോ സ്റ്റോറി കാണാം: 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...