അഞ്ചര മണിക്കൂർ എൻസിബിക്കു മുന്നിൽ: ദീപികയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

deepika-leaves-after-ncb-qu
SHARE

ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ എന്‍സിബി ചോദ്യം ചെയ്തു വിട്ടയച്ചു. സംശയത്തിന്റെ മുനയിലാക്കിയ 2017ലെ വാട്‌സാപ്പ് ചാറ്റുകള്‍ നടി നിഷേധിച്ചില്ല. എന്നാല്‍ ലഹരിമരുന്നുകള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് ദീപിക മൊഴിനല്‍കി. നടിമാരായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു

അഞ്ചര മണിക്കൂറിലധികമാണ് നടി ദീപിക പദുക്കോണിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. നടിയെ അന്വേഷണപരിധിയിലെത്തിച്ച 2017 ഒക്ടോബറിലെ ലഹരി കൈമാറ്റം സംബന്ധിച്ച വാട്‌സാപ്പ് ചാറ്റുകള്‍ നടത്തിയ മാനേജര്‍ കരീഷ്മ പ്രകാശും ഒപ്പമുണ്ടായിരുന്നു. ലഹരിമരുന്നിനെപ്പറ്റി പരാമര്‍ശിക്കുന്ന 2017ലെ വാട്‌സാപ്പ് ചാറ്റുകള്‍ ഇരുവരും നിഷേധിച്ചില്ല. പക്ഷെ അത് കുറ്റസമ്മതമാകാതെ ദീപിക എങ്ങനെ പ്രതിരോധിച്ചുവെന്ന് വ്യക്തമല്ല. അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ അടുത്തനടപടിയിലേക്ക് എന്‍സിബി കടക്കുകയുള്ളു. അവ്യക്തകള്‍ ഉണ്ടെങ്കില്‍ വീണ്ടും നടിയെ ചോദ്യം ചെയ്യും. 

സുശാന്തുമായി നേരിട്ടുള്ള ലഹരി ഇടപാട് ആരോപണങ്ങളിലാണ് ശ്രദ്ധ കപൂറിനെയും സാറ അലിഖാനെയും ചോദ്യം ചെയ്തത്. ശ്രദ്ധേയെ ആറ് മണിക്കൂറും സാറയെ നാലര മണിക്കൂറും ചോദ്യം ചെയ്തു. സാറയ്‌ക്കെതിരെ റിയയുടെ മൊഴി ഉള്ളതായും വിവരമുണ്ട്. സുശാന്തിന്റെ ടാലന്റ് മാനേജറായിരുന്ന ജയ സാഹയുമായി നടത്തിയ മെസേജുകളില്‍ ലഹരിമരുന്നിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെന്നാണ് ശ്രദ്ധേയ്‌ക്കെതിരായ ആരോപണം. സുശാന്തിന്റെ നായികമാരായി ഇവര്‍ അഭിനയിച്ച കേദാര്‍നാഥ്, ചിച്ചോരെ എന്നീ സിനിമകളുടെ സെറ്റില്‍ കഞ്ചാവ് ഉപയോഗിച്ചോ എന്നും എന്‍സിബി ആരാഞ്ഞു. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നടിമാര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.  

ഇന്നലത്തെ റെയ്ഡില്‍ ലഹരിമരുന്ന് പിടിച്ചെടുത്ത ചലച്ചിത്ര പ്രവര്‍ത്തകനായ ക്ഷിതിജ് പ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയില്‍ മുന്‍പ് താല്‍ക്കാലിക ജീവനക്കാരാനായിരുന്നു ഇയാള്‍. അതേസമയം, ജെഎന്‍യു വിഷയത്തില്‍ ഉള്‍പ്പടെ ദീപിക സ്വീകരിച്ച നിലപാടുളുടെ പേരില്‍ നടിയെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന ആരോപണം ശക്തമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...