അനില്‍ അക്കരക്ക് പൊലീസ് സുരക്ഷ നൽകണം: കത്തയച്ച് ടി.എന്‍.പ്രതാപന്‍

anil-akkara-tn-prathapan
SHARE

അനില്‍ അക്കര എംഎല്‍എയ്ക്ക് പൊലീസ് സുരക്ഷ നല്‍കണമെന്ന് ടി.എന്‍.പ്രതാപന്‍ എംപി. നേരിട്ടും അല്ലാതെയും പലരും എംഎല്‍എയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ഡിജിപിക്കും ആഭ്യന്തരസെക്രട്ടറിക്കും എംപിയുടെ കത്ത്. ലൈഫ് മിഷനുമായ ബന്ധപ്പെട് നിരവധി രേഖകൾ സ്ഥലം എംഎൽഎ ആയ അനിൽ അക്കര പുറത്തുകൊണ്ടുവന്നിരുന്നു. 

അതേസമയം, ലൈഫ് മിഷന്റെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ച കേസില്‍ മിഷന്‍ സിഇഒ യു.വി.ജോസിനെ സിബിഐ ഉടന്‍ ചോദ്യംചെയ്യും. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയില്‍ ഒരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്ന് സിബിഐയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. കരാറുകാരായ യൂണിടാകിന്റെ ഓഫിസുകളില്‍ നിന്ന് പിടിച്ചെടുത്ത ബാങ്ക് രേഖകളുടെ പരിശോധന തുടരുകയാണ്.

ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ  വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35 ാം വകുപ്പ് പ്രകാരവും ഗൂഢാലോചനക്കുറ്റവും ചുമത്തിയാണ് അന്വേഷണം. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശസഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമുള്ള  സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നാണ് സിബിഐയ്ക്ക് ലഭിച്ച നിയമോപദേശം. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാര്‍ എങ്കിലും ഇതിലെ രണ്ടാമത്തെ കക്ഷി സര്‍ക്കാരാണ്. മാത്രമല്ല ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും ചെയര്‍മാനും സിഇഒയും സര്‍ക്കാരിന്റ ഭാഗമാണെന്നും ഇതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നുമാണ് സിബിഐ നിലപാട്.  അന്വേഷണത്തിന്‍റെ ഭാഗമായി ലൈഫ് മിഷന്‍ സിഇഒ യു,വി ജോസിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് നീക്കം. ലൈഫ് മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മുഖ്യമന്ത്രിയായതിനാല്‍ അന്വേഷണം അദ്ദേഹത്തിലേക്കുമെത്തിയേക്കും. 

അതേസമയം യൂണിടാക്, സെയിന്‍വെഞ്ചേഴ്സ് എന്നിവയുടെ ഓഫീസുകളിലും ഉടമകളുടെ വീട്ടിലും നടത്തിയ റെയ്ഡില്‍ നിന്ന് പിടിച്ചെടുത്ത ബാങ്ക് രേഖകള്‍ സിബിഐ പരിശോധിച്ച് തുടങ്ങി. ബാങ്ക് വഴിയാണ് കമ്മീഷന്‍ കൈമാറിയതെന്ന് യൂണിടാക് ഉടമ എന്‍ഫോഴ്സ്മെന്‍റിന് നേരത്തേ മൊഴി നല്‍കിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...