ചെന്നൈക്ക് രണ്ടാം തോല്‍വി; ഡല്‍ഹിയോട് പരാജയപ്പെട്ടത് 44 റണ്‍സിന്

dhoni-out
SHARE

ഷാർജയിൽനിന്ന് ദുബായിലെത്തിയപ്പോഴും ചെന്നൈയുടെ വിധിക്കു മാറ്റമില്ല. സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 44 റൺസിന്റെ തോൽവി. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയും തോൽവി ഏറ്റുവാങ്ങിയിരുന്നു. ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണ്. ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ പഞ്ചാബിനെതിരെയായിരുന്നു ഡൽഹിയുടെ വിജയം

വെള്ളിയാഴ്ച, 176 റൺസ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 131 റൺസിൽ അവസാനിക്കുകയായിരുന്നു. സ്കോർ: ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 176, ചെന്നൈ 7 വിക്കറ്റ് നഷ്ടത്തിൽ 131. ടോസ് ലഭിച്ച ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചെന്നൈ നിരയിൽ ഫാഫ് ഡുപ്ലെസി (35 പന്തിൽ 43) മാത്രമാണ് പൊരുതിയത്. ഓപ്പണർമാരായ മുരളി വിജയ് (15 റൺസിൽ 10), ഷെയ്ൻ വാട്സൻ (16 പന്തിൽ 14) എന്നിവർ ഒന്നാം വിക്കറ്റിൽ 23 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. അഞ്ചാം ഓവറിൽ അക്സർ പട്ടേൽ വാട്സനെ ഹെറ്റ്മയറിന്റെ കൈകളിൽ എത്തിച്ചു.

ആറാം ഓവറിൽ മുരളി വിജയിയെ ആൻറിച്ച് നോർജെയും പുറത്താക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ നിറംമങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദിന് രണ്ടാമത്തെ അവസരവും മുതലാക്കാനായില്ല. 10–ാം ഓവറിൽ കീപ്പർ ഋഷഭ് പന്തിന്റെ ത്രോയിൽ അക്സർ പട്ടേൽ ഗെയ്ക്ക്‌വാദിനെ റണ്ണൗട്ട് ആക്കുകയായിരുന്നു. പിന്നീട് എത്തിയ, കേദാർ യാദവ് (21 പന്തിൽ 26), എം.എസ്.ധോണി ( 12 പന്തിൽ 15), രവീന്ദ്ര ജഡേജ (9 പന്തിൽ 12) എന്നിവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടു പന്തിൽ ഒരു റൺസെടുത്ത് സാം കറൻ പുറത്താകാതെ നിന്നു.

പൃഥ്വി ‘ഷോ’

ഓപ്പണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷായുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിശ്ചിത 20 ഓവറിൽ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്. ടോസ് ലഭിച്ച ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഡൽഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും (43 പന്തിൽ 64) ശിഖർ ധവാനും (27 പന്തിൽ 35) ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...