ഞാന്‍ സാത്താന്റെ സന്തതിയല്ല; പിണറായിക്ക് മുന്നിലെ കുരിശ്: തിരിച്ചടിച്ച് എംഎൽഎ

anil-akkara
SHARE

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടങ്ങി. അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിദേശസഹായ നിയന്ത്രണചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ ഒാഫീസിലും വീട്ടിലും സിബിഐ സംഘം പരിശോധന നടത്തി.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് പരിശോധനയ്ക്ക് മുകളിലൂടെയാണ് വിവാദമായ  ലൈഫ് മിഷന്‍ പദ്ധതിയിലില്‍ സിബിഐ അന്വേഷണമെത്തുന്നത്. അനില്‍ അക്കര എം.എല്‍.എയുടെ പരാതിയിയില്‍ സിബിഐ കൊച്ചിയൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ഒന്നാം പ്രതി യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്‍, രണ്ടാം പ്രതി സെയിന്‍ വെഞ്ചേഴ്സ് കമ്പനി ഉടമ, ലൈഫ് മിഷനിലെ  ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ മൂന്നാം സ്ഥാനത്തും വരും.

2010 ലെ വിദേശ സഹായ  നിയന്ത്രണച്ചട്ടം ലഘിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. വിദേശ ഏജന്‍സികളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നിയമപരമല്ലാതെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതില്‍ നിന്ന് വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും  സംഘടനകളെയും വിലക്കുന്നതാണ് ചട്ടം. ഇത്തരം ഇടപാടുകള്‍ക്ക് ഇടനിലനില്‍ക്കുന്നവര്‍ക്കും ഈ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. രാത്രിയോടെ കൊച്ചിയിലെ സിബിഐ ഓഫിസിലെത്തിയ അനില്‍ അക്കര എം.എല്‍.എ എഫ്,ഐ.ആര്‍ കൈപ്പറ്റി. താന്‍ സാത്താന്റെ സന്തതിയല്ലെന്നും പിണറായിക്കു മുന്നിലെ കുരിശാണെ് ഓര്‍ത്തോളണമെന്നും എം.എല്‍.എ പറഞ്ഞു. 

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് പറയുമ്പോഴും സംസ്ഥനസര്‍ക്കാരിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചുകൊണ്ടാണ് സിബിഐയുടെ വരവ്.

  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...