തോൽക്കുമെന്ന് പറഞ്ഞ മണ്ഡലങ്ങളിൽ മത്സരിക്കാൻ ധൈര്യമുണ്ടോ; ജലീലിനെ വെല്ലുവിളിച്ച് ലീഗ്

majeed-jaleel
SHARE

മുസ്‌ലിം ലീഗിനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുളള നേതാക്കള്‍ക്കുമെതിരെ മന്ത്രി കെ.ടി. ജലീല്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ ഗൗനിക്കേണ്ടതിലെന്നാണ് മുസ്്ലീംലീഗ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെയാണ് ജലീല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിഞ്ഞത്.  പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ മനോരമ ന്യൂസ് അഭിമുഖത്തില്‍ കെ.ടി. ജലീല്‍ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് മുസ്്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിലപാട് വ്യക്തമാക്കിയത്. 

സ്വന്തം കുറ്റം മറച്ചുവയ്ക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നാണ് മുസ്്ലീംലീഗിന്റെ വിലയിരുത്തല്‍.  പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ക്കണ്ടാണ് ആരോപണങ്ങളെന്നും കെ.പി.എ മജീദ് പറഞ്ഞു.

കെ.ടി. ജലീലിനെ മുസ്്ലീംലീഗ് ശത്രുവായി പരിഗണിച്ചിട്ടില്ല. ലീഗിനെ പഴി പറഞ്ഞ് വീഴ്ചയില്‍ നിന്ന് തടിയൂരാനുളള തന്ത്രം നടക്കില്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗ് തോല്‍ക്കുമെന്ന് മനോരമ ന്യൂസ് അഭിമുഖത്തില്‍ പറഞ്ഞ നിയമസഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാന്‍ കെ.ടി. ജലീലിനെ വെല്ലുവിളിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...