കോളജ് പ്രവേശനത്തിനുള്ള സമയപരിധി നീട്ടൽ; ഹര്‍ജി ഇന്ന് പരിഗണിക്കും

supreme-court-02
SHARE

കോളജ് പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി.ബി.എസ്.ഇ കമ്പാര്‍ട്ട്മെന്‍റ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രവേശന തിയ്യതി നീട്ടണമെന്നാണാവശ്യം. ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ സി.ബി.എസ്.ഇയോടും യു.ജി.സിയോടും കോടതി നിര്‍ദേശിച്ചിരുന്നു. തീരുമാനം കോടതിയെ ഇന്നറിയിക്കും. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് തോറ്റ വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നത്. സാധാരണ അവസ്ഥയല്ല രാജ്യത്തുള്ളതെന്നും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നല്‍കണമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...