സാലറി കട്ട്: സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

issac-new-post
SHARE

ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുന്നതിന് ധനമന്ത്രി ടി.എം.തോമസ് ഐസക് മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ശമ്പളം പിടിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകള്‍. കോടതിയെ സമീപിക്കുമെന്നും പണിമുടക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഇളവുകള്‍ നല്‍കിക്കൊണ്ട് ഒരു മാസത്തെ ശമ്പളം തവണകളായി പിടിക്കുന്നതിനോട് സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന് വിയോജിപ്പില്ല. 

ഇതിനകം പിടിച്ച ഒരുമാസത്തെ ശമ്പളം ധനകാര്യ സ്ഥാപനം വഴി അടുത്തമാസം ജീവനക്കാര്‍ക്ക് മടക്കിനല്‍കാമെന്നതാണ് ധനമന്ത്രിയുടെ ആദ്യ നിര്‍ദേശം. പി.എഫില്‍ നിന്നെടുത്ത വായ്പ, ഓണം ശമ്പളം അഡ്വാന്‍സ് എന്നിവ തിരിച്ചടയ്ക്കുന്നതിന് സാവകാശം അനുവദിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. മൂന്നുദിവസത്തെ ശമ്പളം വീതം പത്തുമാസം പിടിക്കുന്നതാണ് മൂന്നാമത്തെ നിര്‍ദേശം. ഇന്ന് വൈകുന്നേരത്തിനകം സര്‍വീസ് സംഘടനകള്‍ നിലപാട് അറിയിക്കണമെന്നാണ് ധനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...