‘ജലീല്‍ പക്വത കാട്ടിയില്ല; നാണക്കേടായി’; മുഖ്യമന്ത്രിക്കും സിപിഐ വിമര്‍ശനം

kt-jaleel-cpi-1
SHARE

മുഖ്യമന്ത്രിയുടേത് ധാര്‍ഷ്ട്യമെന്ന് തോന്നിപ്പിക്കുന്ന ശൈലിയെന്ന് സിപിഐ നേതാക്കള്‍. സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയിലാണ് വിമര്‍ശനം. അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നുവെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. സിപിഎം നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട വിവാദങ്ങളും അവമതിപ്പുണ്ടാക്കി. വിവാദങ്ങള്‍ മറികടക്കുമെന്ന് നിര്‍വാഹകസമിതിയില്‍ കാനം രാജേന്ദ്രന്‍ വിശ്വാസം പ്രകടിപ്പിച്ചു. 

മന്ത്രി കെ.ടി.ജലീലിനും നിര്‍വാഹകസമിതിയി യോഗത്തില്‍ വിമര്‍ശനം.  വ്യവസായിയുടെ കാറില്‍ പോയതും പുലര്‍ച്ചെ  എന്‍ഐഎ ഓഫിസിലെത്തിയതും നാണക്കേടുണ്ടാക്കി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...