ഷാർജയിൽ സഞ്ജു ഷോ; ചെന്നൈയ്ക്കെതിരെ രാജസ്ഥാന് തകർപ്പൻ ജയം

sanju-samson-ipl-3
SHARE

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 16 റണ്‍സ് വിജയം. 217 റണ്‍സ്  റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അർധ സെഞ്ചുറി, രണ്ട് ക്യാച്ച്, രണ്ട് സ്റ്റംപിങ്ങിമായി വിക്കറ്റിന് മുന്നിലും പിന്നിലും മിന്നും പ്രകടനം കാഴ്ചവച്ച  മലയാളി താരം സഞ്ജു വി സാംസനാണ് കളിയിലെ താരം.  19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു 74 റണ്‍സ് നേടിയാണ് പുറത്തായത്. ഒന്‍പത് സിക്സറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. സ്റ്റീവ് സ്മിത് 47 പന്തില്‍ 69 റണ്‍സെടുത്തു. എട്ടുപന്തില്‍ നാല് സിക്സര്‍ ഉള്‍പ്പടെ 27 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ സ്കോര്‍ 216ല്‍ എത്തിച്ചത്. ചെന്നൈയ്ക്കായി ഫാഫ് ഡുപ്ലിസി അര്‍്ധസെഞ്ചുറി നേടി പൊരുതി . . 

217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ അവസാനിച്ചു. ഫാഫ് ഡുപ്ലെസി (37 പന്തിൽ 72), ഷെയ്‌ൻ വാട്‌സൻ (21 പന്തിൽ 33) എന്നിവർ ചെന്നൈയ്ക്കായി പൊരുതിയെങ്കിലും വിജയത്തീരത്ത് എത്തിക്കാനായില്ല. നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത രാഹുൽ ടെവാട്ടിയ ആണ് ചെന്നൈയെ എറിഞ്ഞുവീഴ്ത്തിയത്.

മുരളി വിജയ് (21 പന്തിൽ 21), സാം കറൻ (6 പന്തിൽ 17), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), കേദാർ ജാദവ് (16 പന്തിൽ 22), എം.എസ്.ധോണി( 17 പന്തിൽ 29) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. നേരത്തെ സഞ്ജു സാംസൺ (32 പന്തിൽ 74), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളുടെയും അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ മിന്നൽ പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്്ടത്തിൽ 216 റൺസെടുത്തത്.

ചെന്നൈ ഇന്നിങ്സിൽ, മുരളി വിജയിയും ഷെയ്ൻ വാട്സനും ചേർന്ന് ഒന്നാം വിക്കറ്റിൽ 56 റൺസാണ് കൂട്ടിച്ചേർത്തത്. 21 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കമാണ് വാട്സൻ 33 റൺസെടുത്തത്. ഏഴാം ഓവറിൽ രാഹുൽ ടെവാട്ടിയ വാട്സനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ മുരളി വിജയിയെ ശ്രേയസ് ഗോപാലും മടക്കി. ഒമ്പതാം ഓവറിൽ സാം കറനെയും ഋതുരാജ് ഗെയ്ക്‌വാദിനെയും തൊട്ടടുത്ത പന്തുകളിൽ പുറത്താക്കി ടെവാട്ടിയ വീണ്ടും ചെന്നൈയെ പ്രഹരമേൽപ്പിച്ചു. പിന്നീട് ഡുപ്ലെസിയും ധോണിയും പൊരുതി നോക്കിയെങ്കിലും വിജയം രാജസ്ഥാനൊപ്പമായിരുന്നു.

ഐപിഎൽ 13–ാം സീസണിലെ മലയാളി ‘വെടിക്കെട്ട്’ തുടരുന്നു. കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കലായിരുന്നു താരമെങ്കിൽ, ഇത്തവണ രാജസ്ഥാൻ റോയൽസിനായി സഞ്ജു സാംസണിന്റെ ഊഴം. തകർത്തടിച്ച സഞ്ജു സാംസൺ (32 പന്തിൽ 74), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (47 പന്തിൽ 69) എന്നിവരുടെ അർധസെഞ്ചുറികളുടെയും അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ മിന്നൽ പ്രകടനത്തിന്റെയും ബലത്തിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 216 റൺസെടുത്തത്. സഞ്ജു പുറത്തായശേഷം രാജസ്ഥാന്റെ റൺനിരക്ക് കുത്തനെ ഇടിഞ്ഞെങ്കിലും അവസാന ഓവറിൽ ആർച്ചറിന്റെ ആളിക്കത്തലാണ് സ്കോർ 200 കടത്തിയത്. ചെന്നൈയ്ക്കായി സാം കറൻ മൂന്നു വിക്കറ്റെടുത്തു.

നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ യശസ്വി ജയ്‌സ്വാളിനെ (6 പന്തിൽ 6) മൂന്നാം ഓവറിൽ ദീപക് ചഹാർ പുറത്താക്കിയെങ്കിലും സ്മിത്തും സഞ്ജുവും ചേർന്ന് തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 121 റൺസാണ് ഇരുവരും വാരിക്കൂട്ടിയത്. സ്പിന്നർമാരായ പിയൂഷ് ചൗളയെയും രവീന്ദ്ര ജഡേജയേയും സഞ്ജു കണക്കിന് ‘തല്ലി’. എട്ടാം ഓവറിൽ മാത്രം 28 റൺസാണ് ചൗള വഴങ്ങിയത്.

12–ാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ സഞ്ജുവിനെ ദീപക് ചഹാർ കയ്യിലൊതുക്കിയപ്പോൾ രാജസ്ഥാൻ സ്കോർ 132–2 എന്ന നിലയിലായി. ഒരുസമയത്ത് 250 കടക്കുമെന്ന് തോന്നിച്ച രാജസ്ഥാനെ, പിന്നീട് ചെന്നൈ ബോളർമാർ വരിഞ്ഞുമുറുക്കി. ഒരറ്റത്ത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നിലയുറപ്പിച്ചപ്പോൾ മറുവശത്ത് വിക്കറ്റ് കൊഴിഞ്ഞതാണ് തിരിച്ചടിയായത്. സഞ്ജുവിന് പിന്നാലെവന്ന ഡേവിഡ് മില്ലർ സംപൂജ്യനായി മടങ്ങി. ഒരു പന്തുപോലും നേരിടാനാകാതെ മില്ലർ റണ്ണൗട്ടായി മടങ്ങി. റോബിൻ ഉത്തപ്പയും (9 പന്തിൽ 5) കാര്യമായ സംഭവന ചെയ്തില്ല. ടീമിലെ പുതുമുഖം രാഹുൽ ടെവാട്ടിയയെ (8 പന്തിൽ 10) സാം കറൻ വിക്കറ്റിനു മുന്നിൽ കുടുക്കി. അതേ ഓവറിൽ തന്നെ റയാൻ പരാഗിനെയും (4 പന്തിൽ 6) കറൻ ധോണിയുടെ കൈകളിൽ എത്തിച്ചു.

19–ാം ഓവറിൽ സ്റ്റീവ് സ്മിത്തിനെയും സാം കറൻ പുറത്താക്കി. അവസാന ഓവറിൽ ജോഫ്ര ആർച്ചറിന്റെ മിന്നൽപ്രകടനമാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. എൻഗിഡിയെ തുടർച്ചയായ മൂന്നു പന്തുകൾ സിക്സർ പറത്തിയ ആർച്ചർ 30 റൺസാണ് ആ ഓവറിൽ അടിച്ചുകൂട്ടിയത്. ടോം കറൻ (9 പന്തിൽ 10) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി സാം കറൻ നാല് ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. ദീപക് ചഹർ നാല് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...