പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജി; തുറന്നുപറഞ്ഞ് കെ.ടി.ജലീല്‍

jaleel-johny-lukose
SHARE

പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ രാജി വയ്ക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയില്ല. മനഃസാക്ഷിയുടെ മുന്നില്‍ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്ന് ജലീല്‍ മനോരമ ന്യൂസിന് നല്‍കിയ തല്‍സമയ അഭിമുഖത്തില്‍ ജലീല്‍ പറഞ്ഞു.  

ചോദ്യംചെയ്യല്‍ വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതിലാണ് വിശദീകരണം. വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഏതുവിധത്തിലാണ് നടപടികള്‍ എന്ന് പറഞ്ഞിരുന്നില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. 

ഖുര്‍ആന്‍ വിതരണത്തില്‍ അപാകമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നടന്നത് പതിറ്റാണ്ടുകളായി നടക്കുന്ന സാംസ്കാരികവിനിമയം മാത്രമാണ്.  ഇക്കാര്യത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഖുര്‍ആന്‍ സി–ആപ്റ്റിലെത്തിക്കാന്‍ താന്‍ തന്നെയാണ് നിര്‍ദേശിച്ചത്. മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട ചുമതല മാത്രമാണ് താന്‍ നിര്‍വഹിച്ചത്. സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സമ്മാനങ്ങളോ പണമോ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഒരു ധാര്‍മികബാധ്യതയും ഇല്ലെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. 

എന്‍ഐഎയില്‍ വിശ്വാസക്കുറവില്ല. അവരെ അവിശ്വസിക്കാന്‍ പ്രത്യേകിച്ച് കാരണമില്ല. തനിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്– അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ലീഗ് തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്. ലീഗ് വിരുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം– അദ്ദേഹം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...