സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ 7 ദിവസമാക്കി

covid-test-2
SHARE

കോവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴുദിവസമാക്കി. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ. 

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീനാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ തുടരേണ്ട കാര്യമില്ല. എന്നാൽ, ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ‌കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും  അനുമതി നൽകി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...