അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല; ഇന്ത്യ–ചൈന ധാരണ

india-china-03
SHARE

തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ. മോസ്കോ ധാരണ നടപ്പാക്കാന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് തീരുമാനം. അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ അയക്കുന്നത് ഒഴിവാക്കും. ഏഴാംഘട്ട കോര്‍ കമാന്‍ഡര്‍തല ചര്‍ച്ച ഉടനെന്നും സംയുക്തപ്രസ്താവന. 

അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ പരിശ്രമിക്കുമെന്നറിയിച്ച് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവനയിറക്കി. തിങ്കളാഴ്ച നടന്ന ആറാം വട്ട കോർ കമാൻഡർതല ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചർച്ചകൾ നടത്താൻ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിൽ പറഞ്ഞു.

സംഘർഷങ്ങൾ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തിൽ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകൾ അകറ്റും. അതിർത്തിയിൽ മുൻനിരയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...