ശമ്പളം പിടിക്കൽ; 3 നിര്‍ദേശവുമായി ധനമന്ത്രി; തളളി സംഘടനകള്‍

thomas-isaac-02
SHARE

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ച് ട്രഷറിയില്‍ ഇടുന്നതിന് മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ധനമന്ത്രി. ജീവനക്കാരുടെ സംഘടനകളുമായുള്ള ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇതിനകം പിടിച്ച ഒരുമാസത്തെ ശമ്പളം ഏതെങ്കിലും ധനകാര്യ സ്ഥാപനം വഴി അടുത്തമാസം ജീവനക്കാര്‍ക്ക് മടക്കിനല്‍കാമെന്നതാണ് ആദ്യ നിര്‍ദേശം. പി.എഫില്‍ നിന്നെടുത്ത വായ്പ, ഓണം ശമ്പളം അഡ്വാന്‍സ് എന്നിവ തിരിച്ചടയ്ക്കുന്നതിന് സാവകാശം അനുവദിക്കാമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നും ധനമന്ത്രി പറഞ്ഞു. മൂന്നുദിവസത്തെ ശമ്പളം വീതം പത്തുമാസം പിടിക്കുന്നതാണ് മൂന്നാമത്തെ നിര്‍ദേശം. 

ഇതിലില്‍ ഏത് സ്വീകാര്യമാണെന്ന കാര്യം നാളെ വൈകുന്നേരത്തിന് മുമ്പ് അറിയിക്കണമെന്നും പറഞ്ഞു. മൂന്ന് നിര്‍ദേശങ്ങളും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി. ശമ്പളം പിടിച്ചാല്‍ നിയമനടപടിയിലേക്ക് പോകുമെന്നും പണിമുടക്കുമെന്നും സെറ്റോ ചെയര്‍മാന്‍ പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...