താങ്ങുവിലയില്‍ ആശങ്കവേണ്ടന്ന് സർക്കാർ:' മരണ വാറന്‍ഡെന്ന് കോണ്‍ഗ്രസ്'

farmersbill
SHARE

വിട്ടുവീഴ്ച്ചയില്ലാത്ത പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍. താങ്ങുവിലയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു.സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് ഡിഎംകെയും തൃണമൂലും സിപിഎമ്മിന്റെയും നിലപാട്. അതേസമയം, കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്‍ഡാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. . ശിരോമണി അകാലിദളിന്‍റെ മൂന്ന് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യും. എന്നാല്‍ പഴയ സഖ്യകക്ഷിയായ ശിവസേനയ്ക്ക് ബില്ലിനോട് എതിര്‍പ്പില്ല. ബില്ലിലെ വ്യവസ്ഥകളില്‍ സംഘപരിവാര്‍ സംഘടനകള്‍ ആശങ്കയറിയിച്ചിട്ടുണ്ട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...