ഡൽഹി ഇന്ന് പഞ്ചാബിനെ നേരിടും: കരുത്തുകാട്ടാൻ ഇരുകൂട്ടരും

ipl
SHARE

ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് – കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. സ്പിന്നര്‍മാരാണ് ഡല്‍ഹിയുടെ കരുത്തെങ്കില്‍ ക്രിസ് ഗെയിലും ഗ്ലെന്‍ മാക്സ്്വെല്ലും ഉള്‍പ്പെടുന്നതാണ് കെ.എല്‍. രാഹുല്‍ നയിക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് നിര.   

ഡല്‍ഹിയുടെ സ്പിന്നര്‍മാരും പഞ്ചാബിന്റെ പവര്‍ ഹിറ്റേഴ്സും നേര്‍ക്കുനേര്‍. സീസണ്‍ തുടക്കത്തില്‍  ഫോര്‍മുല വണ്‍ കാറുപോലെ കുതിക്കാറുള്ള കിങ്സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തിയത് ഒരിക്കല്‍ മാത്രം. യുഎഇ വേദിയായ 2014 ഐപിഎല്ലില്‍. സെഞ്ചുറി നേട്ടത്തിലൂടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചെത്തുന്ന ഗ്ലെന്‍ മാക്്സ്്വെല്ലുണ്ട് പഞ്ചാബ് നിരയില്‍. കൂട്ടിന് കെ എല്‍ രാഹുല്‍, ക്രിസ് ഗെയില്‍,സര്‍ഫറാസ് ഖാന്‍, കരുണ്‍ നായര്‍ എന്നിവരും. നല്ലൊരു സ്പിന്നര്‍ ഇല്ലെന്നതാണ് പഞ്ചാബിന്റെ ആശങ്ക.

ആര്‍.അശ്വിന്‍, അക്്സര്‍ പട്ടേല്‍, അമിത് മിശ്ര സ്പിന്‍ ത്രയമാണ്  ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത്.  ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാലമനായിറങ്ങി എട്ടുമല്‍സരങ്ങളില്‍ നിന്ന് 244 റണ്‍സ് അടിച്ചെടുത്ത ശ്രേയസ് അയ്യര്‍ അതേ മികവ് ക്യാപിറ്റല്‍സിനായും തുടരുമെന്നാണ് പ്രതീക്ഷ.  ഋഷഭ് പന്ത്, പൃഥ്വി  ഷാ എന്നീ ഇന്ത്യന്‍ യുവതരങ്ങളും ഡല്‍ഹി ക്യാപിറ്റല്‍സ് ജേഴ്സിയില്‍ ഇന്ന് കളത്തിലിറങ്ങും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...