ജലീല്‍ രാജിവയ്ക്കണം; നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യംചെയ്യാറില്ല: ചെന്നിത്തല

ramesh-chennithala-3
SHARE

എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യംചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യംചെയ്തപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി. അസാധാരണ സാഹചര്യം, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി കെ. ടി. ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എൻഐഎ ഓഫിസിലെത്തി. പുലർച്ചെ ആറുമണിയോടെയാണ് ആലുവ മുൻ‍ എംഎൽഎ എ.എം. യൂസഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാറിൽ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി എൻഐഎ വിളിപ്പിച്ചിരിക്കുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...