സാലറി ചാലഞ്ചിനെതിരെ സർവീസ് സംഘടനകൾ; പ്രതിഷേധം ശക്തം

secretariat-2
SHARE

ആറു മാസം കൂടി ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ. ശക്തമായ സമരം സംഘടിപ്പിക്കുമെന്നു കോൺഗ്രസ് അനുകൂല സംഘടനയും എൻ.ജി.ഒ സംഘും. എന്നാൽ സർക്കാരുമായി ചർച്ച നടത്തിയ ശേഷം പ്രതികരിക്കാമെന്നാണ് എൻ.ജി.ഒ യൂണിയന്റെ നിലപാട്.

സാലറി ചാലഞ്ചിനെതിരെ ശക്തമായ പ്രതിഷേധ മാ ണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായത്.നിലവിലെ ശമ്പളം മാറ്റിവെക്കൽ തന്നെ ഭവന വായ്പയടക്കമുള്ള തിരിച്ചടവിനെ ബാധിച്ചിട്ടുണ്ട്. ഇനിയും ശമ്പളം പിടിക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് ജീവനക്കാരെ ദ്രോഹിക്കുക എന്നതു മാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാൽ സർക്കാർ തീരുമാനത്തോട് തൽക്കാലം പ്രതികരിക്കേണ്ടെന്നാണ് സി.പി.എം അനുകൂല സംഘടനയായ എൻ.ജി.ഒ യൂണിയന്റെ തീരുമാനം. ശമ്പളം മാറ്റിവെക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സർക്കാരിനെ ഇന്നു തന്നെ അറിയിക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...