കേരളം അടക്കം 11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യം; വ്യക്തമാക്കി കേന്ദ്രം

parliament-01
SHARE

കേരളത്തില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ദക്ഷിണേന്ത്യയില്‍ 122 പേര്‍ അറസ്റ്റിലായി. സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തുകയും ആളുകളെ സ്വാധീനിക്കാനും ശ്രമിക്കുന്നു. ഭീകരസംഘടന പ്രവര്‍ത്തനത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ആഭ്യന്തരസഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു. 

ബിജെപി എംപി വിനയ് സഹസ്രബുദ്ധെയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി നല്‍കിയ മറുപടിയിങ്ങിനെ. കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചിലര്‍ െഎഎസില്‍ ചേര്‍ന്നതായി കേന്ദ്ര, സംസ്ഥാന സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തി. കേരളം, തെലങ്കാന, ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ െഎഎസ് സാന്നിധ്യവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 122 പേരെ അറസ്റ്റു ചെയ്തു. 

ഇസ്‍ലാമിക് സ്റ്റേറ്റ്, ഇസ്‍ലാമിക് സ്റ്റേറ്റ് ഒാഫ് ഒാഫ് ഇറാഖ് ആന്‍ഡ് സിറിയ തുടങ്ങി ഏഴ് സംഘടനകളെയും ഇവയുടെ അനുബന്ധ സംഘങ്ങളെയും വകഭേദങ്ങളെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കുകയും യുഎപിഎ നിയമപ്രകാരം നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്മീരിലുമാണ് െഎഎസ് സാന്നിധ്യം എന്‍െഎഎ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. 

സാമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തുകയും ആളുകളെ സ്വാധീനിക്കാനും ശ്രമിക്കുന്നു. ഇതിനാല്‍ സൈബര്‍ ഇടങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. ഭീകരസംഘടന പ്രവര്‍ത്തനത്തിന് വിദേശഫണ്ട് ലഭിക്കുന്നതായും ജി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.    

MORE IN BREAKING NEWS
SHOW MORE
Loading...
Loading...