'ഇമാസ്' ഉണ്ടായിരുന്നോ..? കരിപ്പൂരിൽ ഡിജിസിഎക്ക് സുപ്രീം കോടതി നോട്ടിസ്

karipur-plane-crash-01
SHARE

കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് ഡി.ജി.സി.എക്ക് സുപ്രീം കോടതി നോട്ടിസ്. അപകടം തടയാന്‍ ഇമാസ് സംവിധാനം ഉണ്ടായിരുന്നോ എന്നറിയിക്കണമെന്ന് കോടതി. രാജന്‍ മേത്തയെന്ന വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. വിഡിയോ റിപ്പോർട്ട് കാണാം.

കഴിഞ്ഞമാസം ഏഴിനാണ് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട് പൈലറ്റും യാത്രക്കാരുമടക്കം 18 പേർ മരിച്ചത്. റൺവേ നവീകരണത്തിന്റെ പേരിൽ ഏറെക്കാലം വലിയ വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്ന കരിപ്പൂരിൽ 2018 ഡിസംബറിലാണ് വീണ്ടും വലിയ വിമാനങ്ങൾ സർവീസ് ആരംഭിച്ചത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...