സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്? സർക്കാർ വെളിപ്പെടുത്തണം: ചെന്നിത്തല

ramesh-chennithala-2
SHARE

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രി ആരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്‍ക്കാലം പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം,  സ്വര്‍ണക്കള്ളകടത്തു കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത തൃശൂരിലെ ആറു വനിതാ പൊലീസുകാര്‍ക്ക് എതിരെ അച്ചടക്ക നടപടി. ആറു പേരേയും പണിഷ്മെന്റ് റോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ കുറ്റകരമായ വീഴ്ച വരുത്തിയോയെന്ന് സീ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ എടുക്കുന്ന പ്രാരംഭ അച്ചടക്ക നടപടിയാണിത്. കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടാല്‍ ശമ്പള വര്‍ധന, സ്ഥാനക്കയറ്റം എന്നിവയെ ബാധിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് പ്രാരംഭ വിലയിരുത്തല്‍. പ്രതികളുമായി ചങ്ങാത്തം പാടില്ലെന്നും നിശ്ചിതമായ അകലം വേണമെന്നും കീഴ്‌വഴക്കമുണ്ട്. ഇതുലംഘിച്ച് സെല്‍ഫിയെടുത്തതാണ് അച്ചടക്ക നടപടിയിലേക്ക് നീങ്ങാന്‍ കാരണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...