ഖുർആൻ ആവശ്യപ്പെട്ടില്ല; സ്വീകരിച്ചത് ജലീൽ പറഞ്ഞിട്ട്: കോളജ് അധികൃതർ

irshad-college-jaleel-2
SHARE

ഖുർആൻ സ്വീകരിച്ചത് മന്ത്രി കെ.ടി. ജലീലിന്റെ നിർദേശ പ്രകാരമാണെന്ന് മലപ്പുറം പന്താവൂർ ഇർഷാദ് കോളജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവി. സ്ഥാപനം മന്ത്രിയോട് ഖുർആൻ ആവശ്യപ്പെട്ടിട്ടല്ല. ഖുർആൻ നൽകിയാൽ വിതരണം ചെയ്യാനാകുമോ എന്ന് മന്ത്രി അന്വേഷിച്ചു. അക്കാലത്ത് വിവാദങ്ങൾ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഖുർആൻ സ്വീകരിച്ചതെന്നും കോളജ് മാനേജ്മെന്റ് വ്യക്തമാക്കി. വിവാദമുയർന്നതോടെ ഖുർആൻ വിതരണം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞിരുന്നതായും പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ അന്വേഷിചെന്നും അബൂബക്കർ സിദ്ദിഖ് മൗലവി മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...