ജലീലിന്റെ മൊഴി പരിശോധിക്കാന്‍ എൻഐഎ ഇഡി ഒാഫീസിൽ

edNIA
SHARE

മന്ത്രി കെ.ടി.ജലീലിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.ഐ.എ. പരിശോധിക്കുന്നു. ഇതിനായി എന്‍.ഐ.എ സംഘം കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫിസിലെത്തി. വിഡിയോ സ്റ്റോറി കാണാം. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ  മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന്   എൻഫോഴ്സ്മെൻറ് മേധാവി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎ നടപടി.  ജലീലിനെതിരായ അന്വേഷണം അവസാനിച്ചിട്ടില്ല.ജലീലിനെ വ്യാഴാഴ്ച രാത്രിയും ചോദ്യം ചെയ്തുവെന്നും എൻഫോഴ്സ്മെൻ്റ് അറിയിച്ചു.

മതഗ്രന്ഥങ്ങൾ എത്തിയ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയോ എന്നത് സംബന്ധിച്ച് 

മന്ത്രി കെ ടി ജലീലിനെതിരായ അന്വേഷണം തുടരുകയാണെന്ന് എൻഫോഴ്മെൻറ് മേധാവി തന്നെ വ്യക്തമാക്കി . ജലീലിനെ വീണ്ടും ചോദ്യം ചെയ്യും .ജലീൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ വിശദമായി പരിശോധിച്ചു വരികയാണ്. നിലവിൽ കെ.ടി ജലീലിന് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻറ് മേധാവി വ്യക്തമാക്കി. അതേസമയം മന്ത്രി കെ.ടി ജലീലിനെ  വ്യാഴാഴ്ച രാത്രി 7.30 മുതൽ 11 വരെ  ചോദ്യം ചെയ്തുവെന്നാണ് എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി. ഇതിന് ശേഷമാണ് വെളളിയാഴ്ച വിളിപ്പിച്ചത്.  മത ഗ്രന്ഥങ്ങൾ എത്തിയ നയതന്ത്ര പാഴ്സൽ വഴി സ്വർണം കടത്തിയോ എന്നത് കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. മന്ത്രിയുടെ അഭ്യർഥന പ്രകാരമാണ് ചോദ്യം ചെയ്യൽ രഹസ്യമാക്കിയതെന്നും ഇ.ഡി വിശദീകരിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...