അതിഥി തൊഴിലാളി കോവിഡ് രോഗിയെങ്കിലും ലക്ഷണമില്ലെങ്കില്‍ ജോലിചെയ്യാം

migrant-workers-3
SHARE

അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യിക്കാമെന്ന് സർക്കാർ . ലക്ഷണങ്ങളില്ലാത്ത  കോവി ഡ് രോഗികളെ ജോലി ചെയ്യിക്കാമെന്നാണ് സർക്കാർ ഉത്തരവ്.  സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലങ്ങളില്‍ മുന്‍കരുതലുകളോടെ  ജോലിക്ക് നിയോഗിക്കാനാണ് അനുമതി. മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പാടില്ല.  കോവിഡ് നിരീക്ഷണകേന്ദ്രങ്ങള്‍ക്കുള്ള മാര്‍ഗരേഖ പ്രകാരമാവണം താമസസൗകര്യവും ഭക്ഷണവും . രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശ നമ്പരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്. വിചിത്രമായ നിർദേശമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ പ്രതികരിച്ചു. കോവിഡ് രോഗിക്ക് ലക്ഷണങ്ങളില്ലെങ്കിലും പൂർണ വിശ്രമം വേണമെന്നും കെ ജി എം ഒ എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...