കശ്മീരിലെ രജൗറിയില്‍ മലയാളി ജവാന് വീരമൃത്യു

aneesh-thomas-01
SHARE

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനിഷ് തോമസാണ് മരിച്ചത്. ഈ മാസം 25ന് അവധിക്കായി നാട്ടിലെത്താനിരിക്കെയാണ് മരണം. ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് അനീഷ് തോമസ് വീരമൃത്യുവരിച്ചത്. ഇന്നലെ ഉച്ചയക്കായിരുന്നു ആക്രമണം. ആക്രമണത്തില്‍ മേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാത്രി എട്ടു മണിയോടെ സഹപ്രവര്‍ത്തകര്‍ മരണവിവരം വീട്ടുകാരെ അറിയിച്ചു. ഡല്‍ഹിയിലെത്തിച്ച മൃതദേഹം നാളെ നാട്ടിലെത്തിക്കും

അനീഷ് തോമസ് ധീരനായ ജവാനാണെന്നും ജീവത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും കരസേന പ്രതികരിച്ചു. 16 വര്‍ഷംമുന്‍പാണ് അനീഷ് സൈന്യത്തില്‍ ചേര്‍ന്നത്. എമിലിയാണ് ഭാര്യ. ആറു വയസുകാരി ഹന്ന ഏക മകളാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...