ഉന്നതരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നു; സഭയിൽ ‍ഉന്നയിച്ച് കെ.സി.

kc-venugopal-1
SHARE

ഇന്ത്യൻ ഭരണകർത്താക്കളെയും രാഷ്ട്രീയനേതാക്കളെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന ആരോപണം രാജ്യസഭയിൽ ഉന്നയിച്ച് കെ സി വേണുഗോപാൽ. രാഷ്‌ട്രപതി, പ്രധാനമന്ത്രി തുടങ്ങി 10000ത്തോളം പേരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് അതീവ ഗുരുതരമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രം മറുപടി പറയാൻ തയ്യാറാകുന്നില്ലെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു. വിഷയം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് പാർലമെന്ററി കാര്യ മന്ത്രിക്ക് രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യ നായിഡു നിർദേശം നൽകി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...