സ്വപ്നയ്ക്കൊപ്പം സെല്‍ഫി: വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

swapna-suresh-03
SHARE

സ്വപ്നയ്ക്കൊപ്പം സെല്‍ഫി എടുത്തതിന് അച്ചടക്ക നടപടി. വനിതാ പൊലീസുകാരെ പണിഷ്മെന്റ് റോള്‍ പട്ടികയില്‍പെടുത്തി. തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി. സ്വപ്ന  തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സമയത്താണ് ആറു വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തത്. 

ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ നേരില്‍കണ്ടപ്പോള്‍ വനിതാ പൊലീസുകാര്‍ കൗതുകത്തിന് എടുത്ത െസല്‍ഫിയാണ് പൊല്ലാപ്പായത്. വനിതാ പൊലീസുകാരിയുടെ ഫോണിലായിരുന്നു ചിത്രമെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങി എത്തിയ വനിതാ പൊലീസുകാര്‍ ചിത്രം സഹപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു.

സെല്‍ഫി അങ്ങനെ, ഉന്നത ഉദ്യോഗസ്ഥരുടെ ചെവിയിലുമെത്തി. ഉടനെ, വനിതാ പൊലീസുകാരെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും കമ്മിഷണര്‍ നല്‍കി. ഒരേസമയം, മൂന്നു വനിതാ പൊലീസുകാരാണ് ഡ്യൂട്ടിയില്‍. ഡ്യൂട്ടി കൈമാറുന്നതിനിടെയാണ് ആറു പേര്‍ ഒന്നിച്ചു ഫൊട്ടോയെടുത്തത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...