'സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ'; വെല്ലുവിളിച്ച് അനില്‍ അക്കര

anil-akkara
SHARE

താന്‍ ആഗസ്റ്റ്‌ ഏഴിന് മെഡിക്കൽ കോളേജിലെത്തി സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതിയെ സന്ദർശിച്ചുവെന്ന ആരോപണത്തില്‍ മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. അങ്ങനെയെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സിസി ടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടട്ടെയെന്ന് എംഎല്‍എ വെല്ലുവിളിച്ചു. ആശുപത്രിയുടെയുള്ളിൽ കയറിയതിന് തെളിവുണ്ടെങ്കിൽ കേസെടുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. 

‘സിപിഎമ്മിന്റെയും മന്ത്രി മൊയ്‌തീന്റെയും നുണപ്രചാരണം കൊണ്ടൊന്നും ഈ പോരാട്ടത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ മൊയ്തീനല്ല സാക്ഷാൽ പിണറായിവിജയനുപോലും കഴിയില്ല. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രധാന 

കവാടങ്ങളിലെല്ലാം സിസി ടിവി ഉള്ളതാണല്ലോ? ഈ ദൃശ്യം പോലീസ് ശേഖരിച്ചതാണല്ലോ. ആ ദൃശ്യം പോലിസ് പുറത്ത് വിടട്ടെ, അതിന് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

അവിടെ ആഗസ്റ്റ്‌ 9ന് 12 മണിക്ക് വന്ന മന്ത്രി പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചാണ് രഹസ്യയോഗം നടത്തിയത്. ആയതിന്റെ തെളിവ് ഞാൻ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. അല്ലാതെ പൊതുചടങ്ങിൽ ഈ ചർച്ച നടത്തിയെന്ന്‌ ഞാനോ ഈ ലോകമോ കരുതിയെന്നാണോ താങ്കൾ മനസ്സിലാക്കിയത്. താങ്കൾക്ക് കാക്കാനും കളവിൽ നിന്ന് രക്ഷപെടാനുള്ള ബുദ്ധിയൊക്കെയുണ്ടെന്ന്‌ അറിയാവുന്ന കൂട്ടത്തിലാണ് ഞാനും, അത് മനസ്സിലാക്കി തന്നെയാണ് ഈ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ ഞാൻ ഇറങ്ങിയിട്ടുള്ളത്. 

ഈതരം ലോക്കൽ അഭ്യാസം നടത്തിയതുകൊണ്ടൊന്നും താങ്കൾ നടത്തിയ അഴിമതിയിൽ നിന്ന്  താങ്കൾക്ക് രക്ഷപ്പെടാൻ കഴിയില്ല. മൊയ്തീൻ മന്ത്രിക്ക് ഈ വിഷയത്തിൽ മോശമായ വാക്കുകൾ എന്നെ പറഞ്ഞ് എന്നെ പ്രകോപിപ്പിക്കാൻ കഴിയില്ല ഞാൻ പരാതികൾ കൊടുത്തത് അന്വേഷണ ഏജൻസികൾക്കാണ്– അദ്ദേഹം പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...