യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനകരാര്‍ ഒപ്പിട്ടു; സാക്ഷിയായി ട്രംപ്

uae-israel-trump-1
SHARE

ചരിത്രമെഴുതി, യു.എ.ഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനകരാര്‍ ഒപ്പിട്ടു. വൈറ്റ്ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു ചടങ്ങ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി  ഷെയ്ഖ് അബ്ദുല്ല ബിന്‍ സയിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍വിദേശകാര്യമന്ത്രി  അബ്ദുല്‍ ലത്തീഫ് അല്‍ സയാനി എന്നിവരാണ് കരാറില്‍ ഒപ്പുവയ്ച്ചത്. 

നേരത്തെ മൂന്നു രാജ്യങ്ങളുടേയും പ്രതിനിധികളെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചു.  ഇറാൻ ഉയർത്തുന്ന ഭീഷണി അതിജീവിക്കുന്നതിനും മേഖലയിൽ ഒറ്റപ്പെടുത്തുന്നതിനും ഇസ്രയേലുമായുള്ള ബന്ധം യുഎസ്സിനും ഗൾഫ് രാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.  നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രധാനപ്രചാരണായുധമാകും ഈ സമാധാന കരാര്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...