ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് നിയമന ഉത്തരവ് നല്‍കാതെ പിഎസ്‌സി

hs-teacher
SHARE

ഫെബ്രുവരിയില്‍ അഡ്വൈസ് അയച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയിലേക്ക് ഇതുവരെയും നിയമന ഉത്തരവ് നല്‍കിയില്ല. വിവിധ വിഷയങ്ങളിലായി നൂറിലേറെ പേര്‍ക്കാണ് അഡ്വൈസ് മെമ്മോ അയച്ചത്. പി.എസ്.സി യെ സമീപിച്ചിട്ടും വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു

ഹയര്‍സെക്കന്‍ഡറി എക്കണോമിക്സിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അഡ്വൈസ് ചെയ്തത്. 96 പേര്‍ക്ക് അഡ്വൈസ് അയച്ചെങ്കിലും ഒരാള്‍ക്കും നിയമനം നല്‍കിയിട്ടില്ല. സുവോളജി,ബോട്ടണി വിഷയങ്ങളിലും അഡ്വൈസ് അയച്ചിരുന്നു. അഡ്വൈസ് അയച്ചാല്‍ മൂന്നു മാസത്തിനകം നിയമനമെന്നതാണ് പി.എസ്.സി ചട്ടം. അഡ്വൈസ് നല്‍കി ആറുമാസം പിന്നിട്ടിട്ടും നിയമനം നല്‍കാത്ത പി.എസ്.സി ഇവര്‍ക്ക് എന്നു നിയമനം നല്‍കുമെന്നും പറയുന്നില്ല. 

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നിന്നുള്ള ഒഴിവുകള്‍ കിട്ടാത്തതാണ് നിയമനത്തിനു തടസമെന്നാണ് പി.എസ്.സി യുടെ പ്രതികരണം.  2018 ല്‍ പരീക്ഷ നടന്നു 2019 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ വിവിധ വിഷയങ്ങളിലായി പതിനായിരം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...