‘പി.എസ്‌‌സി: ആസൂത്രിതമായി നേരിടണം’; കമന്റിടാൻ ജയരാജന്‍റെ ആഹ്വാനം

mv-jayarajan-02
SHARE

പി എസ് സി റാങ്ക് പട്ടിക റദ്ദായതിനെ തുടർന്ന് അനു ആത്മഹത്യ ചെയ്തതിൽ കീഴ് ഘടകങ്ങൾക്ക് പ്രതിരോധ നിർദേശങ്ങളുമായി സിപിഎം.  റാങ്ക് പട്ടിക വിവാദം സർക്കാരിനും പാർട്ടിക്കുമെതിരെ ആയുധമാക്കുമെന്നും അതിനെ ആസൂത്രിതമായി നേരിടണമെന്നും വ്യക്തമാക്കുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. ഫെയ്സ്ബുക് ചർച്ചകളിൽ എന്തെല്ലാം കമന്റുകൾ രേഖപ്പെടുത്തണം എന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും

 ഒരു ലോക്കൽ കമ്മറ്റിക്ക് കീഴിൽ മുന്നൂറു പേരെങ്കിലും ഈ കമന്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജയരാജൻ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിവരെയുള്ള നേതാക്കൾക്കായാണ് ഈ നിർദ്ദേശം നൽകിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...