ആത്മഹത്യ ഖേദകരം; റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ല: പിഎസ്‌സി വിശദീകരണം

anu-psc-02
SHARE

ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പിഎസ്‌സി.  എക്സൈസ് റാങ്ക് ലിസ്റ്റ്  റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്‌സി. ഇതുവരെ 72 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഖേദകരമാണെന്നും പിഎസ്‌സി. 

തിരുവനന്തപുരം കാരക്കോണത്ത് തൊഴില്‍രഹിതനായ 28 കാരൻ ആത്മഹത്യ ചെയ്തു. റദ്ദാക്കപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ 77ആം റാങ്കുകാരനായിരുന്ന എസ്. അനു ആണ് ജീവനൊടുക്കിയത്. എല്ലാത്തിനും കാരണം ജോലിയില്ലായ്മ എന്നെഴുതിയ കുറിപ്പ‌് കണ്ടെടുത്തു. 

രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജോലി കിട്ടാത്തതിനെ തടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് അനു എഴുതിവെച്ചിരുന്നു. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരുന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു

ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...