അനുവിന്റെ ആത്മഹത്യ: മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപി മാർച്ച്

bjp-protest-02
SHARE

ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ഥിയുടെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധം. മാര്‍ച്ച് ക്ലിഫ് ഹൗസിലേക്കുള്ള വഴിയിൽ തടഞ്ഞു. കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് അനുവിന്റെ വീട്ടിൽ സർക്കാർ പ്രതിനിധികൾ നേരിട്ടെത്തി സംസാരിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് പറഞ്ഞു. ഇതേതുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 

തിരുവനന്തപൂരം കാരക്കോണത്ത് തൊഴില്‍രഹിതനായ 28 കാരൻ ആത്മഹത്യ ചെയ്തു. റദ്ദാക്കപ്പെട്ട പി.എസ്.സി റാങ്ക് ലിസ്റ്റിൽ 77ആം റാങ്കുകാരനായിരുന്ന എസ്. അനു ആണ് ജീവനൊടുക്കിയത്. എല്ലാത്തിനും കാരണം ജോലിയില്ലായ്മ എന്നെഴുതിയ കുറിപ്പ‌് കണ്ടെടുത്തു. 

രാവിലെ സഹോദരനാണ് അനുവിനെ കിടപ്പുമുറിയൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജോലി കിട്ടാത്തതിനെ തടുത്ത മാനസിക സംഘർഷത്തിലാണെന്ന് വ്യക്തമാക്കുന്ന അഞ്ചുവരികളുള്ള ആത്മഹത്യ കുറിപ്പ് അനുവിൻെ എഴുതിവെച്ചിരുന്നു.എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടില്ലായിരൂന്നെങ്കിൽ ജോലി ലഭിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

രാത്രി വൈകിയോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും സർക്കാർ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛൻ പറഞ്ഞു

ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന അനു നേരത്തെ പൊലീസ് ലിസ്റ്റിൽ വന്നിരുന്നെങ്കിലും കായികക്ഷമത പരീക്ഷ മറികടക്കാനായില്ല.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...