
ലിവര്‍പൂളിനെ തോല്‍പ്പിച്ച് എഫ്.എ.കമ്യൂണിറ്റി ഷീല്‍ഡ് ആര്‍സനലിന്. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ആര്‍സനലിന്റെ ജയം. ഗണ്ണേഴ്സ് അഞ്ചുകിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ലിവര്‍പൂളിന്റെ മൂന്നാം കിക്ക് റിയാന്‍ ബ്രൂവ്സ്റ്റര്‍ പുറത്തേയ്ക്കടിച്ചു കളഞ്ഞു. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ ഒബമയാങ്ങിലൂടെ ആര്‍സനല്‍ മുന്നിലെത്തി. 73ാം മിനിറ്റില്‍ റ്റകുമി മിനാമിനോയാണ് ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടിയത്