വിമാനത്താവളം: പ്രതിസന്ധിയുടെ ‘റൺവേ’യിൽ ഇടതുമുന്നണി; നേതാക്കൾ മൗനത്തിൽ

pinarayi-kodiyeri-2
SHARE

വിമാനത്താവള നടത്തിപ്പിന് ലേലം നിശ്ചയിക്കാന്‍ അദാനിയുടെ ഉറ്റബന്ധുവിനോട് സര്‍ക്കാര്‍ ‌നിയമസഹായം തേടിയത് നിയമസഭ ചേരാനിരിക്കെ ഇടതുമുന്നണിയെ പ്രതിസന്ധിലാക്കി. ഗൗതം അദാനിയുടെ മരുമകളുടെ പങ്കാളിത്തമുള്ള സ്ഥാപനത്തോട് നിയമപോദേശം തേടിയത് വിശദീകരിക്കാന്‍ ഇടതുമുന്നണി നന്നെ വിയര്‍ക്കും. കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നുവൈകിട്ട് നടക്കുന്ന സിപിഎം സത്യഗ്രഹത്തെയും പുതിയ വിവാദങ്ങള്‍ ക്ഷീണിപ്പിക്കും. 

സ്വപ്നക്കടത്തില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യുമെന്ന ഭയന്ന് ഇടതുമുന്നണി യോഗം പോലും മാറ്റിവെച്ച സിപിഎമ്മിനെ ഒറ്റദിവസത്തേക്ക് നിയമസഭ ചേരുമ്പോഴും രാഷ്ട്രീയവിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല . സ്വര്‍ണക്കടത്തില്‍ നിന്നും ലൈഫ് മിഷന്‍ കമ്മീഷനില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെയാണ് വിമാനത്താവള വിവാദവും ബുദ്ധിമുട്ടിക്കുന്നത്. അദാനിയെ എതിര്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മകന്റെ ഭാര്യ പിതാവിനോട് ആലോചിച്ച് ലേല നടപടികളിലേക്ക് പോയത് വിശദീകരിക്കുക ഇടതുമുന്നണിക്ക് ബുദ്ധിമുണ്ടാകും. സ്വകാര്യവത്കരണത്തിനെതിരായ സമര രംഗത്തേക്ക് ഇറങ്ങുന്നതിന് മുന്‍പ് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാന്‍ മുന്നണിക്കും സിപിഎമ്മിനും  ബുദ്ധിമുട്ടാണ്. 

നാളത്തെ നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന് ഒരായുധം കൂടി വീണു കിട്ടയതിന്റെ അമര്‍ഷം ഇടതുക്യാംമ്പിലുണ്ട്. ഘടകക്ഷി നേതാക്കള്‍ ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല. പക്ഷെ  സിപിഎം എടുക്കുന്ന തീരുമാനം മുന്നണിയേ ദുര്‍ബലപ്പെടുത്തുന്നതില്‍ കടുത്ത അമര്‍ഷം ഉണ്ട്. വിമാനത്താവളത്തിന് വേണ്ടി ലേലതുക നിശ്ചയിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയല്ലെന്ന് പറയുമ്പോഴും ലേലനടപടികള്‍ എല്ലാം ആ കമ്പനിക്ക് അറിയാമായിരുന്നുവെന്നതാണ് ഇടതുമുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നത്. ഇന്ന് വൈകിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന സമരപരിപാടിയില്‍  വിമാനത്താവള വിഷയവും ഉയര്‍ത്തി കാട്ടേണ്ടി വരും. എന്നാല്‍ അദാനിക്ക്് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് ആരോപിച്ചാല്‍ ആ ആരോപണം ബൂമാറാങ് ആവുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...