കോവീഷിൽഡ് വാക്സീന്‍ രണ്ടു ഡോസ്; ചിലവ് 500 രൂപ; പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍

vaccine-two-dose
SHARE

അവസാനഘട്ട പരീക്ഷണം വിജയിച്ചാൽ കോവീഷിൽഡ് വാക്സീന്‍ കുത്തിവയ്ക്കേണ്ടി വരുക രണ്ടു ഡോസ്.  പ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരോഷോത്തമന്‍ സി.നമ്പ്യാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരു ഡോസിന് 250 രൂപ നിരക്കില്‍ നിലവില്‍ ഒരാള്‍ക്ക് 500 രൂപ ചെലവ് വരും. ഡിസംബറിൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ

ആദ്യ ഡോസ് കുത്തിവയ്പ് എടുത്തു 29 ാം ദിവസമായിരിക്കും രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കേണ്ടി വരുക. തുടര്‍ന്ന് ജീവിതാന്ത്യം വരെ പ്രതിരോധശേഷി . ഓസ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സീന്‍റെ  മനുഷ്യപരീക്ഷണം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നും  2 ഡോസ് മരുന്ന് കുത്തിവച്ചാണ്. 18 വയസിനു മുകളില്‍ ഉളളവരിലാണ് പരീക്ഷണം.

രണ്ടാം ഡോസ് കുത്തിവച്ച് 28 ദിവസത്തിനുശേഷം രക്തപരിശോധന നടത്തണം. വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തില്‍ രൂപപ്പെട്ടിട്ടുള്ള ആന്‍റിബോഡികളുടെ എണ്ണവും അതിന്‍റെ സ്വഭാവവും വിലയിരുത്തും.പേശികളില്‍ നേരിട്ട് കുത്തിവയ്ക്കുന്ന രീതിയാണ് കോവീഷീല്‍ഡ് വാക്സീനില്‍ അവലംബിക്കുന്നത്

ഇപ്പോള്‍ പരീക്ഷണം നടത്തുന്ന 17 കേന്ദ്രങ്ങള്‍ നേരിട്ടാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട്  സമര്‍പ്പിക്കുന്നത്. തുടര്‍ന്ന്  പരീക്ഷണം വിജയമോ, പരാജയമോ എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ കേന്ദ്രം അറിയിക്കും. വിജയമെങ്കില്‍ വിപണനാനുമതിക്ക് അപേക്ഷിക്കാം. വാക്സീന്‍ വേഗത്തില്‍ ലഭ്യമാക്കുയാണ് ലക്ഷ്യമാണെന്നതിനാല്‍ വാക്സീന്‍ വിജയിച്ചാല്‍ വിപണനാനുമതി വെല്ലുവിളിയാകില്ല

MORE IN BREAKING NEWS
SHOW MORE
Loading...
Loading...