സ്വപ്നയുടെ സ്വാധീനം വ്യക്തം; സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല: കോടതി

swapna-14
SHARE

അധികാര ഇടനാഴികളില്‍ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമെന്ന് കോടതി.  സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള  കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

നയതന്ത്ര മാർഗം ദുരുപയോഗിച്ച് സ്വർണം കടത്തിയെന്ന കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം തള്ളിയത്. പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി.  രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് സ്വർണക്കടത്തിന് പിന്നിലെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...